 
കൊട്ടാരക്കര: തെരുവിൽ അലഞ്ഞുനടന്ന മൂന്നുപേർക്ക് കലയപുരം ആശ്രയ സങ്കേതം അഭയംനൽകി. കൊട്ടാരക്കര ടൗണിലും പരിസര പ്രദേശങ്ങളിലുമായി അലഞ്ഞു നടന്ന് ഭിക്ഷാടനം നടത്തിയ രാധാകൃഷ്ണൻ (58), ബാബു (49), രാജൻപിള്ള ((62) എന്നിവരെയാണ് ആശ്രയ സങ്കേതം ഏറ്റെടുത്തത്. കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജോസഫ് ലിയോണിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ ഗംഗാദത്തൻ, സി.പി.ഒമാരായ നഹാസ്, സാഹിൽ, ഹോം ഗാർഡ് രാജൻ എന്നിവർ ചേർന്നാണ് മൂവരെയും ആശ്രയയിൽ എത്തിച്ചത്. ഇവരുടെ ബന്ധുക്കളെ കണ്ടെത്തി വീട്ടിലേക്ക് വിടുന്നതുവരെ ആശ്രയയുടെ തണലിലായിരിക്കും മൂവരും കഴിയുകയെന്ന് ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് പറഞ്ഞു.