കൊട്ടാരക്കര: മലയാള ഐക്യവേദി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ് അടുതല ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മടന്തകോട് രാധാകൃഷ്ണൻ സംഘടനാ റിപ്പോർട്ടും സെക്രട്ടറി ടി.ജി. ചന്ദ്രകുമാരി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പ്രഭാകരൻപിള്ള, ബിനു അമ്പലപ്പുറം, സതീഷ്, പുഷ്പാംഗതൻ. ആശാദേവി, അശോക് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.