pradeep-kmar-
എസ്.പ്രദീപ് കുമാർ

കൊല്ലം: കൺസ്യൂമർ വിജിലൻസ് സെന്റർ കൊല്ലം ജില്ലാ ചെയർമാനായി എസ്.പ്രദീപ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ടാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്.

മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ, ഭാരത് സേവക് സമാജ് പ്രോഗ്രാം ഓഫീസർ, കേരളീയം സാംസ്കാരിക സമിതി പ്രസിഡന്റ്, സ്വസ്തിക ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അദ്ദേഹം കൊല്ലം ഓലയിൽ നന്ദപുരി നിവാസിയും മൺട്രോത്തുരുത്ത് കൊച്ചു തറയിൽ കുടുംബാംഗവുമാണ്.

യോഗത്തിൽ നിയമ സേവന അതോറിട്ടി സബ് ജഡ്ജ് സി.ആർ.ബിജുകുമാർ, കൊല്ലം മധു, എ.അയ്യപ്പൻ നായർ, അഡ്വ.കെ.പി.രണദിവെ, എസ്.ഷാജിലാൽ, ഷീല ജഗധരൻ, പ്രസന്ന ഗോപാലൻ, എസ്. അജയകുമാർ, ആർ.പ്രകാശൻ പിള്ള, എസ്.അശോക് കുമാർ,കെ.സുരേഷ് ബാബു, ബിജു പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.