
കൊല്ലം: രാഷ്ട്രീയ സ്വയം സേവ സംഘം മുൻ കാര്യകർത്താവ്, ഭരണിക്കാവ് മാടൻനട ലക്ഷ്മി നഗർ കേശവകൃപയിൽ ജി.ശിവരാമൻ നായർ (80) നിര്യാതനായി. സംയുക്ത കൊല്ലം ജില്ലാ കാര്യവാഹ്, തിരുവനന്തപുരം വിഭാഗ് കാര്യവാഹ്,വിഭാഗ് സംഘചാലക്, കൊല്ലം ജില്ല സംഘചാലക്, വിഭാഗ് സംഘചാലക്, കൊല്ലം പുതിയകാവ് ക്ഷേത്രം പ്രസിഡന്റ്, കൊല്ലം വിഭാഗ് സദസ്യൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 9ന് കൊല്ലം പൊളയത്തോട് ശ്മശാനത്തിൽ. ഭാര്യ: എം.കെ. ഗിരിജാകുമാരി. മക്കൾ: എസ്. പ്രതാപ് (ദുബായ്), എസ്. മദൻലാൽ (ഏഷ്യാനെറ്റ്), എസ്. പ്രശാന്ത് (ദുബായ്). മരുമക്കൾ: രേണുപ്രതാപ്, ദിവ്യ ലാൽ, അർച്ചന പ്രശാന്ത്.