v
ദ്രോണ

കൊട്ടാരക്കര: ഇന്ത്യൻ ബുക്ക് ഒഫ് റെക്കാർഡ്സിൽ ഇടം നേടി ദ്രോണയെന്ന മൂന്നുവയസുകാരൻ. 12 പക്ഷികൾ, 12 വാഹനങ്ങൾ, 12 മൃഗങ്ങൾ, 12 പഴങ്ങൾ, 15 മനുഷ്യ അവയവങ്ങൾ, എട്ടു പുഷ്പങ്ങൾ, 6 ഉരഗങ്ങൾ, 12 പച്ചക്കറികൾ എന്നിവ കൃത്യമായി തിരിച്ചറിഞ്ഞാണ് ഈ മൂന്നു വയസുകാരൻ അപൂർവ ബഹുമതി നേടിയത്. വെട്ടിക്കവല കണ്ണംകോട് എസ്.ജി ഭവനിൽ ആരോമലിന്റെയും ശ്രീലക്ഷ്മിയുടെയും മകനാണ്.