 
പോരുവഴി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ശാസ്താംകോട്ട ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുരുത്തിക്കര എം.ടി.യു.പി.എസിൽ സ്വദേശ് മെഗാ ക്വിസ് മത്സരം നടത്തി. എൽ.പി വിഭാഗത്തിൽ എസ്. ഐശ്വര്യ (ജി.എൽ.വി.എൽ.പി.എസ് മുതുപിലാകാട്) ഒന്നാം സ്ഥാനവും ദേവതീർത്ഥ (ആർ.ജി.എൽ.വി.എൽ.പി.എസ് മുതുപിലാ കാട്) രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ ആർ.ഡി. ദേവപ്രിയ (ജെ.എം.എച്ച്.എസ് ഭരണിക്കാവ്) ഒന്നാം സ്ഥാനവും കീർത്തന ചന്ദ്രൻ (ജി.എച്ച്.എസ്.എസ് ശൂരനാട്) രണ്ടാം സ്ഥാനവും നേടി. എച്ച്.എസ് വിഭാഗത്തിൽ ഹെലൽ ജി. സുജിത്ത് ( ജെ.എം.എച്ച്.എസ് ഭരണിക്കാവ്) ഒന്നാം സ്ഥാനവും ആർ. ദേവനാരായണൻ (ജെ.എം.എച്ച്.എസ് ഭരണിക്കാവ്) രണ്ടാം സ്ഥാനവും എച്ച്.എസ്.എസ് വിഭാഗത്തിൽ സോയൻ സോളു കോശി ഒന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയിക്കൾക്ക് കെ.പി.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.എ. സുരേഷ് കുമാർ സമ്മാനദാനം നിർവഹിച്ചു. സാജൻ സക്കറിയ, വി.എസ്. അജയകുമാർ, സുധീന, ദർശൻ വി. നാഥ്, സുനി സോളു, ബിപിൻ വൈദ്യൻ എന്നിവർ പങ്കെടുത്തു.