sndp
എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖാ ഭാരവാഹികളുടെയും പോഷക സംഘടനാ നേതാക്കളുടെയും സംയുക്ത യോഗം യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ.സു ന്ദരേശൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ്, സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ എൻ. സതീഷ് കുമാർ തുടങ്ങിയവർ സമീപം

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖകളുടെയും പോഷക സംഘടനകളുടെയും പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ഭാരവാഹികൾ ഒരുമയോടെ പ്രവർത്തിക്കണമെന്ന് യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായി ടി.കെ. സുന്ദരേശൻ പറഞ്ഞു. യൂണിയൻ അതിർത്തിയിലെ ശാഖാ ഭാരവാഹികളുടെയും പോഷക സംഘടന നേതാക്കളുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ എൻ. സതീഷ് കുമാർ, കൗൺസിലർമാരായ എസ്. സദാനന്ദൻ, കെ.വി. സുഭാഷ് ബാബു, അടുക്കളമൂല ശശിധരൻ, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഭിലാഷ് കയ്യാണിയിൽ, സെക്രട്ടറി ജി. അനീഷ് കുമാർ, ശ്രീനാരായണ എംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് വി. സുനിൽദത്ത്, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ പുനലൂർ യൂണിയൻ പ്രസിഡന്റ് എം. ബാഹുലേയൻ, സെക്രട്ടറി സി.വി. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.