 
പുത്തൂർ : കേരള പ്രവാസിക്ഷേമ വികസന സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള പ്രവാസി സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ മാറനാട്ട് നിർവഹിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം ആർ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആർ. ശ്രീകൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന് മുതിർന്ന പ്രവാസികളെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് എം. ശശിധരൻ, എക്സിക്യുട്ടീവ് അംഗം സി. അജയകുമാർ, നെടുവത്തൂർ ഏരിയാ പ്രസിഡന്റ് റെജി പണിക്കർ, സെക്രട്ടറി ആർ. മനോഹരൻ, ജോ. സെക്രട്ടറി ജി. മാത്യു പണിക്കർ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം കനകദാസ്, എഴുകോൺ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന മാമച്ചൻ, മുൻ വൈസ് പ്രസിഡന്റ് ഫിലിപ്പ് ജെ. പണിക്കർ, സി.പി.എം നെടുവത്തൂർ ഏരിയാ സെക്രട്ടറി ജെ. രാമാനുജൻ, എഴുകോൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.