കൊല്ലം: ചിത്രകാരൻ പി.സി. വിനോദിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ചിതക്രലാ പുരസ്കാരം നവമി ജയകുമാറിന് ആർട്ടിസ്റ്റ് ഭട്ടതിരി സമ്മാനിച്ചു. പതിനായിരത്തിയൊന്ന് രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. പുരസ്കാരദാനചടങ്ങിൽ പി.സി. വിനോദ് ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി.സി. റോയി അദ്ധ്യക്ഷത വഹിച്ചു. കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി പ്രോ വൈസ്ചാൻസലർ ഡോ. എസ്. അയൂബ് പി.സി. വിനോദ് സ്മാരക പ്രഭാഷണം നടത്തി. കവിയും പത്രപ്രവർത്തകനുമായ ഡോ. ഇന്ദ്രബാബു, കൊല്ലം എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ, സുരേഷ് നൂറനാട്, ഡോ.പി.സി. റോയി, സി.ആർ. ജയൻ തുടങ്ങിയവർ സംസാരിച്ചു.