photo
കരുനാഗപ്പള്ളി താലൂക്ക് പൗരസമിതി സംഘടിപ്പിച്ച ബി. മോഹനൻ അനുസ്മരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: മുൻ ജില്ലാ കളക്ടറും മനുഷ്യാവകാ സാമൂഹ്യനീതീ ഫോറം സ്ഥാപക രക്ഷാധികാരിയുമായിരുന്ന ബി. മോഹനന്റെ നാലാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു. താലൂക്ക് പൗരസമിതി സംഘടിപ്പിച്ച പരിപാടി സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പൗരസമിതി പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ സാമൂഹ്യ നീതി ഫോറം രക്ഷാധികാരി എം. മൈതീൻ കുഞ്ഞ്,​ മനുഷ്യാവകാശ സാമൂഹ്യ നീതീ ഫോറം സംസ്ഥാന ജനറൽ സെക്രറി തഴവ സത്യൻ,​ കുന്നേൽ രാജേന്ദ്രൻ, കർഷക ടാശ്വാസ കമ്മിഷൻ അംഗം കെ.ജി. രവി . കരകൗശല കോർപ്പറേഷൻ ചെയർമാൻ പി. രാമഭദ്രൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. അനിൽ എസ്. കല്ലേലിഭാഗം,​ മനുഷ്യാവകാശ ഫോറം താലൂക്ക് പ്രസിഡന്റ് മെഹർ ഖാൻ ചേന്നല്ലൂർ, കമറുദ്ദീൻ മുസലിയാർ, എം.കെ. വിജയഭാനു, നിജാം ബക്ഷി, സുഭാഷ് ബോസ്, വി.കെ. രാജേന്ദ്രൻ , പി.വി. ബാബു, എ. മുഹമ്മദ്കുഞ്ഞ്, ഹരികുമാർ, പ്രജാത, രതീദേവി, എ. പൂക്കുഞ്ഞ്, രാമചന്ദ്രൻ, സഫീർ കൊട്ടിലപ്പാട്ട്, മുഹമ്മദ് പൈലി എന്നിവർ പ്രസംഗിച്ചു.