 
കുന്നിക്കോട് : തലവൂർ ഗ്രാമ പഞ്ചായത്തിൽ പനമ്പറ്റ പി.കെ.വി. വായനശാലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തംഗം അനന്ദു പിള്ള ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പത്തനാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ അരുൺ വിജയൻ ക്ലാസുകൾ നയിച്ചു. താലൂക്ക് ലൈബ്രറി എക്സിക്യുട്ടീവ് അംഗങ്ങളായ പി.ടി. ചാക്കോ, സുനു രാജേഷ്, ലൈബ്രറി സെക്രട്ടറി ബി.ആർ. ബീന, ലൈബ്രറി എക്സിക്യുട്ടീവംഗം സി. വിജയൻ, റിട്ട. എസ്.ഐ സി. മോഹനൻ, സുനിത ഷാജി തുടങ്ങിയവർ പങ്കെടുത്തു.