mini-net-ball-padam
അഞ്ചാമത് സംസ്ഥാന മിനി നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ മലപ്പുറം, പാലക്കാട് ടീം ജി.എസ്.ജയലാൽ എം.എൽ.എ, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അൻസർ അസീസ്, സംസ്ഥാന സെക്രട്ടറി എസ്.നുജുമുദ്ദീൻ, ജില്ലാ സെക്രട്ടറി എ.കെ.ജോഹർ എന്നിവർക്കൊപ്പം

കൊല്ലം: പാരിപ്പള്ളിയിൽ നടന്ന അഞ്ചാമത് സംസ്ഥാന മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനം ആലപ്പുഴയ്ക്കും മലപ്പുറത്തിനുമാണ്. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ജി.എസ്.ജയലാൽ എം.എൽ.എ നിർവഹിച്ചു. നെറ്റ് ബാൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അൻസർ അസീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.നുജുമുദീൻ, ജില്ലാ സെക്രട്ടറി എ.കെ.ജോഹർ, ആർ.ജയചന്ദ്രൻ, യു.പി.സാബിറ, അരുൺ വിജയൻ എന്നിവർ സംസാരിച്ചു.