കൊല്ലം: രാജ്യത്ത് കർഷകർ നേടിയ സമര വിജയം ജനങ്ങളിൽ പ്രതിരോധത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചെന്ന് മന്ത്രി ജെ. ചിഞ്ജുറാണി പറഞ്ഞു. കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ നേതൃത്വ ക്യാമ്പിന്റെ രണ്ടാം ദിവസം നിലമേലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. 'തൊഴിലാളികളും ആരോഗ്യ പ്രശ്നങ്ങളും' എന്ന വിഷയത്തിൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ അസി. ഡയറക്ടർ ഡോ. എ.സജീദ് ക്ലാസ്സെടുത്തു. ഭാരവാഹികളായി അഡ്വ. എൻ. അനിരുദ്ധൻ (പ്രസിഡന്റ്), ചെങ്ങറ സുരേന്ദ്രൻ (ജനറൽ സെക്രട്ടറി), ബി. മോഹൻദാസ് (വർക്കിംഗ് പ്രസിഡന്റ്), മങ്ങാട് സുഗതൻ (ട്രഷറർ), ബി. വിജയൻ പിള്ള, എം പവിത്രൻ, എസ്. നസീറബീവി, കെ. കോമളകുമാർ, സുനിൽകുമാർ കല്ലട (വൈസ് പ്രസിഡന്റുമാർ), നിലമേൽ എം. നസീർ, അഞ്ചൽ ആർ. രാജൻ, ജെ. ആന്റണി, സേവ്യർ ജോസഫ്, കെ. ശശികുമാർ ചരിപ്പറമ്പ് (അസി. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.