കൊല്ലം: വാരാണസിയിൽ നടന്ന മൂന്നാമത് നാഷണൽ അത് ലറ്റിക് മീറ്റ് ചാമ്പ്യൻ ഷിപ്പിൽ രണ്ട് ഗോൾഡ് ഉൾപ്പെടെ മൂന്ന് മെഡലുകൾ നേടിയ ഷീബയെ സോൾസ് ഒഫ് കൊല്ലം ആദരിച്ചു. സോൾസ് ഒഫ് കൊല്ലം സംഘടിപ്പിച്ച മാക്സിമം ഡിസ്റ്റൻസ് ചലച്ച് വിജയികളുടെ സമ്മാനദാന ചടങ്ങിലാണ് ജില്ലയിൽ നിന്ന് മാസ്റ്റേഴ്സ് നാഷണൽ അത്‌ലറ്റിക് മീറ്റിൽ മികച്ച വിജയം നേടിയ ഷീബയെയും പള്ളിമുക്ക് നാസിമുദീൻ, ശ്രീദേവി എന്നിവരെയും ഉപഹാരം നൽകി ആദരിച്ചത്. അഡ്വ. വിജയരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി രാജേന്ദ്രൻ നായർ സ്വാഗതവും റിട്ട.എസ്.പി. ഷാജഹാൻ ഫിറോസ് നന്ദിയും പറഞ്ഞു.