 
കൊല്ലം: പട്ടത്താനം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്ഥാപക പ്രസിഡന്റ് കടപ്പാൽ ശശിയുടെ 14-ാംഅനുസ്മരണ സമ്മേളനം നടന്നു. എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കൺവീനർ അഡ്വ. എസ്.ആർ. രാഹുൽ അദ്ധ്യക്ഷത വഹിച്ചു. ആർ.രാജ്‌മോഹൻ, പങ്കജാക്ഷൻപിള്ള, ഹർഷകുമാർ, പ്രേം ഉഷാർ, ശ്രീദേവിയമ്മ, ആർ. സുബാഷ്, മധുസൂദനൻ, എൻ. മോഹനൻ, അഡ്വ. ആശാശശി എന്നിവർ സംസാരിച്ചു. പട്ടത്താനം വിക്രമൻ സ്വാഗതവും എസ്.കെ. ശോഭ നന്ദിയും പറഞ്ഞു.