ചാത്തന്നൂർ : ഷോപ്സ് ആൻഡ് കൊമേഴ്ഷ്യൽ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു ചാത്തന്നൂർ, നെടുങ്ങോലം, കല്ലുവാതുക്കൽ വിലേജ് സമ്മേളനങ്ങൾ നടന്നു. നെടുങ്ങോലം വില്ലേജ് സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി സുരേഷ് ബാബു (പ്രസിഡന്റ്), സി. സാജൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ചാത്തന്നൂർ വില്ലേജ് സമ്മേളനം സി.പി.എം ചാത്തന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. ബിജു ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ സെക്രട്ടറി വി. വിനോദ്, ജോയിന്റ് സെക്രട്ടറി ബി. ഷാജി, ടി. ദിജു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി. അനീഷ് (പ്രസിഡന്റ്), വിഷ്ണു ദത്ത ശർമ (വൈസ് പ്രസിഡന്റ്), എസ്.കെ. ഷിബു ( സെക്രട്ടറി), വസന്തകുമാർ ( ജോയിന്റ് സെക്രട്ടറി), അനീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കല്ലുവാതുക്കൽ വില്ലേജ് സമ്മേളനം സി.ഐ.ടി.യു ചാത്തന്നൂർ ഏരിയാകമ്മിറ്റി അംഗം എസ്. ധർമ്മപാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ സെക്രട്ടറി വി. വിനോദ്, സി.പി.എം കല്ലുവാതുക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. സലീം എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്. സുരേഷ് കുമാർ (പ്രസിഡന്റ്), ബിൻസു തോമസ് (വൈസ് പ്രസിഡന്റ്), കെ.സി. രാജേഷ് കുമാർ (സെക്രട്ടറി), ഷീബ ഹരിദാസ് (ജോയിന്റ് സെക്രട്ടറി), എസ് സേതു ലാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.