 
ചവറ: മത്സ്യബന്ധനത്തിന് പോകുന്നതിനിടെ മത്സ്യത്തൊഴിലാളി കാൽ വഴുതി കനാലിൽ വീണു മരിച്ചു. കോവിൽത്തോട്ടം 132 ൽ വിക്ടോറിയ കോട്ടേജിൽ പരേതനായ സേവ്യറിന്റെയും സലോമിയുടെയും മകൻ സജു സേവ്യർ (34)  ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ടി.എസ്. കനാലിന് അരികിലൂടെ നടന്നു പോകുന്നതിനിടയിൽ വഴുതി വീഴുകയായിരുന്നു. സഹോദരങ്ങൾ : സുജ, ഡെയ്സി, ആന്റണി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയ സെമത്തേരിയിൽ.