 
മൺറോത്തുരുത്ത്: ടൂറിസം പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് മൺറോത്തുരുത്തിലേക്ക് ആരംഭിച്ച സ്പെഷ്യൽ സർവീസിന്റെ കന്നിയാത്രയ്ക്ക് മൺറോത്തുരുത്ത് നിവാസികൾ വരവേൽപ്പ് നൽകി. ഡി.ടി.പി.സിയുടെയും കേരള യൂത്ത് പ്രൊമോഷൻ കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആനവണ്ടിക്കുള്ള വരവേൽപ്പ് മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ ഉദ്ഘാടനം ചെയ്തു. കണ്ടൽക്കാടുകളുടെ സംരക്ഷണം, മൺറോയുടെ സവിശേഷതകൾ എന്നീ വിഷയങ്ങളെപ്പറ്റി കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത് മിഷ ക്ലാസെടുത്തു. യാത്രയിലെ സംഘാംഗങ്ങൾക്കും നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ ഉപഹാരങ്ങൾ സമ്മാനിച്ചു. ശിവപ്രസാദ് എസ്. ഓച്ചിറ, ശ്യാംദേവ് ശ്രാവണം, എൻ.കെ. രഞ്ജിത്ത്, രജിത പ്രസാദ്, വി. ഗോപകുമാർ, എൻ.എസ്. വിനോദ് എന്നിവർ സംസാരിച്ചു.