photo
പരവട്ടം ജ്ഞാന സംവർദ്ധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന സംവാദത്തിൽ സംസ്ഥാന മുന്നാക്ക സമുദായ കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് മാനേജിംഗ് ഡയറക്ടർ എം.ജി രഞ്ജിത്ത്കുമാർ വിശദീകരിക്കുന്നു

പോരുവഴി : പരവട്ടം ജ്ഞാന സംവർദ്ധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംസ്ഥാന മുന്നാക്ക സമുദായ കോർപ്പറേഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള സംവാദം ഗ്രന്ഥശാലയിൽ നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശശികുമാർ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടർ എം.ജി. രഞ്ജിത്ത് കുമാർ കോർപ്പറേഷൻ നടപ്പാക്കുന്ന സമുന്നതി, തൂശനില തുടങ്ങിയ നിരവധി പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. പ്രസിഡന്റ് സിബി ചാക്കോ അദ്ധ്യക്ഷനായി. സെക്രട്ടറി സുരേഷ് കന്നിമേലഴികത്ത് സ്വാഗതവും വനിതാ ലൈബ്രറേറിയൻ സുഷമ നന്ദിയും പറഞ്ഞു.