kottiyam-1
വടക്കേവിള നേതൃ സമിതി ബാലോത്സവം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: ജില്ലാ ലൈബ്രറി കൗൺസിൽ വടക്കേവിള നേതൃസമിതി ബാലോത്സവം പുന്തലത്താഴം വൈ.എം.വി.എ ഗ്രന്ഥശാലയിൽ നടന്നു. സാംസ്കാരിക സമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു .കെ.ആർ. ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി ജില്ലാ കൗൺസിൽ അംഗം പി. ഉണ്ണികൃഷ്ണപിള്ള, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.എൻ.ഷൺമുഖദാസ്, നേതൃസമിതി കൺവീനർ പട്ടത്താനം സുനിൽ, പി.രാജൻ പിള്ള, ജി. മണികണ്ഠൻ പിള്ള ,കെ.എം.ഭാസ്കരൻനായർ, വിമൽ കുമാർ, എ.ജി.ജയകുമാർ, ആസാദ് അച്ചു മഠം, കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു. റാഫി മയ്യനാട് സമ്മാനദാനം നിർവ്വഹിച്ചു.