 
കടയ്ക്കൽ: പാങ്ങലുകാട് തുളസിമുക്ക് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മന്ത്രി ജെ. ചിഞ്ചുറാണി നേരിട്ടെത്തി വിലയിരുത്തി. ബഡ്ജറ്റിൽ നാല് കോടി രൂപ വകയിരുത്തിയാണ് നാല് കിലോമീറ്റർ ദൂരമുള്ള റോഡ് ഗതാഗതയോഗ്യമാക്കുന്നത്. 5.5 മീറ്റർ വീതിയിൽ ബി.എം, ബി.സി നിലവാരത്തിലാണ് നിർമ്മാണം. സ്ഥലം സന്ദർശിച്ച മന്ത്രി നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.