gopalan-70
ഗോപാലൻ

അഞ്ചൽ: പത്തനാപുരം പുന്നലയിൽ പിറമല കനാൽ പാലത്തിന്റെ സ്ലാബ് തകർന്ന് റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. അഞ്ചൽ പനച്ചിവിള മനോജ് ഭവനിൽ ഗോപാലൻ(78)ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ബന്ധുവിന്റെ ഗൃഹപ്രവേശത്തിനെത്തിയ ഗോപാലൻ പാലത്തിലൂടെ നടക്കുന്നതിനിടെ സ്ലാബ് തകർന്ന് താഴ്ചയിലുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. കനാലിൽ വെള്ളമില്ലായിരുന്നെങ്കിലും തകർന്ന കോൺഗ്രീറ്റ് ഭാഗങ്ങളിൽ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഇദ്ദേഹത്തെ പത്തനാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പൊന്നമ്മ. മക്കൾ: രാജു (മൃഗസംരക്ഷണ വകുപ്പ്, ചിതറ), ശോഭ, മനോജ് , മഞ്ചു. മരുമക്കൾ: ശ്യാമ (അദ്ധ്യാപിക, കുമിൾ), അനിൽ, റോഷ്നി, ജയദേവൻ. പത്തനാപുരം പൊലീസ് കേസെടുത്തു.