phot
കല്ലട ഇറിഗേഷന്റെ വലത്കര കനാൽ ശുചീകരിക്കാതെ ഒറ്റക്കൽ തടയണയിലെ ഷട്ടറിൽ നിന്നും ചോർന്ന് ഒഴുകുന്ന വെളളം

പുനലൂർ: വേനൽക്കാല ജല വിതരണത്തിന്റെ ഭാഗമായി കല്ലട ഇറിഗേഷന്റെ വലത്കര കനാൽ ഇന്ന് തുറന്ന് വെളളം ഒഴുക്കും. ചൂട് രൂക്ഷമായത് കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വേനൽക്കാല കൃഷികളെ ലക്ഷ്യമിട്ടാണ് കെ.ഐ.പിയുടെ വലത് കര കനാൽ ഇന്ന് തുറക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചൂട് നേരത്തെ അനുഭവപ്പെട്ടതോടെയാണ് ഒറ്റക്കൽ ലുക്കൗട്ട് തടയണയിൽ നിന്ന് വലത്കര കനാൽ വഴി ജലവിതരണം ആരംഭിക്കുന്നത്. എന്നാൽ കനാൽ ശുചീകരിച്ച് വൃത്തിയാക്കാതെയാണ് വെളളം ഒഴുക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇത് കൂടാതെ ഇടത്, വലത്കര കനാലുകളിലേക്ക് വെളളം തുറന്ന് വിടുന്ന ഒറ്റക്കൽ തടയണയുടെ ഷട്ടറുകൾ വഴി വെളളം ചോർന്നു കൊണ്ടിരിക്കുകയാണ്. മൂന്ന് വർഷം മുമ്പ് പുനരുദ്ധാരണം നടത്തിയ ഷട്ടറുകളുടെ വിടവുകൾ വഴിയാണ് കനാലുകളിലേക്ക് വെളളം ചോരുന്നത്. കനാൽ നവീകരിച്ച് വൃത്തിയാക്കാതെയും ഷട്ടറുകളുടെ ചോർച്ച പരിഹരിക്കാതെയുമാണ് ഇന്ന് ജലവിതരണംആരംഭിക്കുന്നത്. കനാലുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വൃത്തിയാക്കുന്നതെന്ന് കെ.ഐ.പി അസി.എക്സിക്യുട്ടീവ് എൻജിനീയർ ശിവശങ്കരൻ നായർ പറഞ്ഞു.