photo
എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ് സമ്മേളനം പ്രിജി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: എ.ഐ.എസ്.എഫ് കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം ജോൺ എഫ്. കെന്നഡി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രിജി ശശിധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ. അജ്മൽ, അഖിൽ എ. കുമാർ, പി.എസ്. അഖില കൃഷ്ണ, എസ്. ശ്രീലക്ഷ്മി എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ആരോമൽ കുഞ്ഞുമോൻ രക്തസാക്ഷി പ്രമേയവും കാർത്തിക്ക് അനുശോചന പ്രമേയവും അവതരിപ്പിച്ചു. മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ, ജെ. ജയകൃഷ്ണ പിള്ള, കടത്തൂർ മൻസൂർ, ജഗത് ജീവൻ ലാലി, യു. കണ്ണൻ, അനന്തു എസ്. പോച്ചയിൽ, ബി. ശ്രീകുമാർ, എ. നാസർ, കെ. ശശിധരൻ പിള്ള, ആർ. രവി, എസ്. കൃഷ്ണകുമാർ, പി. ദീപു, പി.എസ്. വിഷ്ണു, മഹേഷ് ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി എം.ഡി. അജ്മൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എൻ. അജ്മൽ പതാക ഉയർത്തി. ശ്രീക്കുട്ടി ( പ്രസിഡന്റ് ), ഗൗതം കൃഷ്ണ, എസ്. ശ്രീലക്ഷ്മി, ബി. ഗോകുൽ, എൻ. നാദിർഷ ( വൈസ് പ്രസിഡന്റുമാർ), എം.ഡി.,​ അജ്മൽ (സെക്രട്ടറി ), കാർത്തിക്ക് , അഖിൽ എ. കുമാർ, പി.എസ്. അഖില കൃഷ്ണ, ആർ.ബി. ജിത്തു (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.