പുനലൂർ: എൻ.സി.പിയുടെ പോഷക സംഘടനയായ നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറും പുനലൂർ യൂണിയൻ അതിർത്തിയിലെ വിളക്കുവെട്ടം ശാഖാ സെക്രട്ടറിയുമായ എസ്. കുമാറിനെ നോമിനേറ്റ് ചെയ്തു. നിലവിൽ എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറിയും പുനലൂർ താലൂക്ക് സമാജം ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരനുമാണ്. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയാണ് നോമിനേറ്റ് ചെയ്തത്.