പത്തനാപുരം : അഖില കേരള വിശ്വകർമ്മ മഹാസഭ കുണ്ടയം 467ാം നമ്പർ ശാഖാ വാർഷികം താലൂക്ക് യൂണിയൻ സെക്രട്ടറി ബി. സത്യശീലന്റെ അദ്ധ്യക്ഷതയിൽ ബോർഡ് മെമ്പർ എസ്. ബാബു ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മജർക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങൾ നേടിയെടുക്കാനുള്ള ധാർമ്മിക സമരത്തിൽ പങ്കുചേരാനും അണികളെ ആഹ്വാനം ചെയ്തു. സെക്രട്ടറി ആർ. സുരേഷ് കുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി കെ.എൻ. കാർത്തികേയൻ (പ്രസിഡന്റ് ), ആർ. സുരേഷ്‌കുമാർ (സെക്രട്ടറി), എൻ. ശശിധരൻ (വൈ. പ്രസിഡന്റ് ), ആർ. സനിൽകുമാർ (ജോ. സെക്രട്ടറി), ജി. നടരാജൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
കമുകുംചേരി 482ാം നമ്പർ ശ്രീ ശങ്കരവിലാസം എ.കെ.വി.എം.എസ് ശാഖാ വാർഷികം സമുചിതമായി ആഘോഷിച്ചു. യൂണിയൻ ജോ. സെക്രട്ടറി ഷാജി ചരുവിളയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് എൻ. തുളസീധരൻ ആചാരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കറവൂർ കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ഖജാൻജി ടി. സോമരാജൻ, കമ്മിറ്റി അംഗം സതീഷ് പട്ടാഴി എന്നിവർ ആശംസാപ്രസംഗം നടത്തി. ഭാരവാഹികളായി എൻ. രാമസ്വാമി (രക്ഷാധികാരി ), വി. മുരളീധരൻ (പ്രസിഡന്റ് ), കെ. രാജേന്ദ്രൻ ആചാരി (സെക്രട്ടറി), കെ. വിജയകുമാർ (ഖജാൻജി), ബി. വിനോദ് (വൈ. പ്രസിഡന്റ്), കെ. രതീഷ് കുമാർ (ജോ. സെക്രട്ടറി), ബി. മനോജ് (യൂണിയൻ പ്രധിനിധി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.