പത്തനാപുരം: കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കുളക്കട ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടാഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉപജില്ലാതല സ്വദേശ് മേഗാ ക്വിസ് മത്സരം നടത്തി. വിവിധ സ്കൂളുകളിൽ നിന്ന് 155 വിദ്യാർത്ഥികൾ വിവിധ വിഭാഗങ്ങളിലായി മത്സരത്തിൽ പങ്കെടുത്തു. കെ.പി.എസ്.ടി.എ സംസ്ഥാന നിർവ്വാഹക സമിതി അംഗം പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു .ഉപജില്ലാ പ്രസിഡന്റ് ദീപ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിലർ
ഷാജി തോമസ് വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി. ടി. സുരേഷ്, സനു എന്നിവർ പ്രസംഗിച്ചു. എൽ.പി വിഭാഗത്തിൽ
എസ്. അബിഷേക് (ജി.വി.എൽ.പി.എസ് പന്തപ്ലാവ് ) എസ്. സുമി, ( ജി.ഡബ്ലിയു.എൽ.പി.എസ്, താഴത്ത് വടക്ക്) യു.പി.വിഭാഗത്തിൽ കൃഷ്ണജിത്ത് (സെന്റ് പോൾസ് യു.പി.എസ്, പട്ടാഴി ) പാർവ്വതി മനോജ് (ഡി.വി.എൻ.എസ്.എസ്.എച്ച്.എസ്.