പത്തനാപുരം: സംസ്ഥാനത്തെ റേഷൻ കടകളിലൂടെ 50 ശതമാനം പച്ചരി വിതരണത്തിന് നൽകുമെന്ന ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനം ഇതുവരെയും നടപ്പിലായില്ല. ഈ മാസം റേഷൻ കടകളിലൂടെ നാമമാത്രമായി പച്ചരി അനുവദിച്ചിരിക്കുന്നത് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കും എ.എ.വൈകാർക്കും മാത്രമാണ്. എൻ.പി.എസ്, എൻ.പി.എൻ.എസ് വിഭാഗങ്ങൾക്കും പച്ചരി അനുവദിച്ചിട്ടില്ല. റേഷൻ കടകളിലൂടെ പച്ചരി കിട്ടാത്തതിനാൽ കൂടിയ വില നൽകി പൊതു വിപണിയൽ നിന്നുമാണ് ജനങ്ങൾ പച്ചരി വാങ്ങുന്നത്. പത്തനാപുരം താലൂക്കിലെ റേഷൻ കടകളിലൂടെ അടിയന്തരമായി പച്ചരി വിതരണം ചെയ്യാനുള്ള നടപടി ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.