കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ പഞ്ചാബ് സർക്കാർ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ അംബേദ്കറുടെ ഛായാചിത്രത്തിന് മുന്നിൽ മൗന സത്യാഗ്രഹ സദസ് സംഘടിപ്പിച്ചു. കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ്‌ ഓഫീസിനു സമീപം നടന്ന സത്യാഗ്രഹത്തിൽ ജില്ലാ ഭാരവാഹികളും പ്രവർത്തകരും കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി പങ്കെടുത്തു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ബി. ബബുൽ ദേവ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, ജനറൽ സെക്രട്ടറി അഡ്വ. വി. വിനോദ്, സംസ്ഥാന സമിതി അംഗം അജിമോൻ, മോർച്ച ജനറൽ സെക്രട്ടറി ബോബൻ മുഖത്തല, പ്രസാദ്, ബി.ജെ.പി കൊല്ലം ജനറൽ സെക്രട്ടറി പ്രണവ് താമരക്കുളം, ജില്ലാ ഭാരവാഹികളായ രതു തങ്കപ്പൻ, അജേഷ് തലച്ചിറ, സൗമ്യ ഓച്ചിറ. മണ്ഡലം പ്രസിഡന്റുമാരായ ചന്ദ്രബോസ്, രാജൻ, ബിനോജ്, വിനോദ് പറവൂർ, അജയൻ, നേതാക്കളായ അനൂപ് അഞ്ചൽ, പ്രസാദ് നെടുവത്തൂർ, അനിൽ ചെന്താപ്പൂര്, ധർമൻ പേരിനാട്, ശ്രീദേവി, മഹിന്ദ്രബാബു, പട്ടത്തനം,വിജയൻ, ചന്ദനത്തോപ്പ് എന്നിവർ പങ്കെടുത്തു.