കൊല്ലം: കാവ്യകൗമുദി സാഹിത്യസമിതിയുടെ 8-ാമത് ജില്ലാ സമ്മേളനം കൊല്ലം പബ്‌ളിക് ലൈബ്രറി സാവിത്രി ഹാളിൽ കവി കാട്ടാക്കട രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചവറ തുളസി അദ്ധ്യക്ഷനായി. കുരീപ്പുഴ രാജേന്ദ്രന്റെ 'കണ്ണീർക്കണങ്ങൾ' എന്ന കവിതാസമാഹാരം റിട്ട.സർജൻ ഡോ.ഡി.പുരുഷോത്തമൻ കാവ്യകൗമുദി സംസ്ഥാന ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർക്ക് നൽകി പ്രകാശനം ചെയ്തു.

വി.മഹേന്ദ്രൻ നായർ, പാമ്പുറം അരവിന്ദ്, ഡോ.ഡേവിഡ് മോസസ്, മയ്യനാട് അജയകുമാർ, ഉമാനന്ദ് മണിയാർ, മുട്ടറ കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. കവിയും നടിയുമായ മാതു മങ്ങാടിന് കാവ്യമുദ്ര നല്കി ആദരിച്ചു. ജഗൻ മോഹൻ, ജയനിമോഹൻ, ജയപ്രകാശ് വടശ്ശേരിക്കര, സി.എസ്.ഗീത, വാസന്തി രവീന്ദ്രൻ, ആതിര ജെ.ആവണീശ്വരം, കാർത്തികേയൻ തുടങ്ങി 50ൽ അധികം കവികൾ കാവ്യാലാപനത്തിൽ പങ്കെടുത്തു.