കരുനാഗപ്പള്ളി: ചങ്ങൻകുളങ്ങര ചതുഷഷ്ഠി യോഗിനീ സമേത മഹാകാളി ധർമ്മദൈവ ക്ഷേത്രം പുലിത്തിട്ടയിൽ പത്തുദിവസം നീണ്ട് നിൽക്കുന്ന ഉത്സവത്തിന് ഇന്ന് തുടക്കമാകും. കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ചാണ് ഉത്സവം നടത്തുന്നത്. ഒന്നാം ദിവസമായ ഇന്ന് പുലർച്ചെ നിർമ്മാല്യം, രാവിലെ 6ന് മഹാഗണപതിഹോമം, 8ന് ദേവീമാഹാത്മ്യ പാരായണം, 8.30ന് ഭസ്മാഭിഷേകം, രാത്രി 7.30 മുതൽ സുദർശന ഹോമം,10 മുതൽ ഗുരുസി സമർപ്പണം. 12ന് വൈകിട്ട് 5ന് ലളിതാസഹസ്രനാമാർച്ചന, രാത്രി 7.30ന് ശ്രീമൂല ഭഗവതി എഴുന്നെള്ളത്ത്. 13ന് രാവിലെ 9ന് പഞ്ചാമൃതാഭിഷേകം, വൈകിട്ട് 5.45 ന് ഭക്തിഗാനമഞ്ജരി, രാത്രി 7.30ന് മഹാസുബ്രഹ്മണ്യ ഹോമം. 14ന് രാവിലെ 6ന് ത്രിശക്തിപൂജ, കാപ്പ്കെട്ട് വ്രതാനുഷ്ഠാനം. ശിവഗിരി മഠം ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം നിർവഹിക്കും. രാത്രി 7.30 മുതൽ നൃത്തസന്ധ്യ. 15ന് രാവിലെ 9ന് കളഭാഭിഷേകം, രാത്രി 7.30 മുതൽ നവഗ്രഹഹോമം. 16ന് രാവിലെ 9ന് മഞ്ഞൾ അഭിഷേകം, രാത്രി 7.30 മുതൽ അൻപൊലിപ്പറ. 17ന് രാത്രി 7.30 മുതൽ മഹാപൗർണമിപൂജ. 18ന് രാത്രി 7.30 മുതൽ മഹാലക്ഷ്മിഹോമം. 19ന് രാത്രി 7.30 മുതൽ വാസ്തുശാന്തി ഹോമം. 20ന് രാവിലെ 8ന് ആയില്യം പൂജ. സി.ആർ. മഹേഷ് എം.എൽ.എ കാപ്പ്കെട്ട് വ്രതാനുഷ്ഠാന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ് അദ്ധ്യക്ഷത വഹിക്കും. കൺവീനർ സലിംകുമാർ കളരിയ്ക്കൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, കളരിയ്ക്കൽ ജയപ്രകാശ്, ശശിധരൻ സുരേന്ദ്രൻ, ദിലീപ് ശങ്കർ, അഭിലാഷ് കുമാർ എന്നിവർ പ്രസംഗിക്കും. ക്ഷേത്ര ഭരണ സമിതി സെക്രട്ടറി രവീന്ദ്രൻ മുളയ്ക്കൽ സ്വാഗതവും മുരളീധരൻ നന്ദിയും പറയും. 11ന് അഭീഷ്ടവരപ്രസാദ പൂജ, രാത്രി 7.30 മുതൽ ശ്രീമൂല ഭഗവതി തിരിച്ചെഴുന്നള്ളത്ത്. ക്ഷേത്രം തന്ത്രി കാലടി മാധവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൂജാ കർമ്മങ്ങൾ നടത്തുന്നതെന്ന് ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദും സെക്രട്ടറി രവീന്ദ്രൻ മുളയ്ക്കലും അറിയിച്ചു.