v

കൊല്ലം: ശ്രീനാരായണ കോളേജിന് അടൽ റാങ്കിംഗ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഇന്നവേഷൻ അച്ചീവ്മെന്റ് ദേശീയ റാങ്കിംഗിൽ (എരിയ) രണ്ടാം സ്ഥാനം നേടിയതിന്റെ ആഘോഷവും പശ്ചാത്തല വികസനത്തിനായുള്ള സയൻസ് ആൻഡ് ടെക്‌നോളജി (ഡി.എസ്.ടി) ഭാരതസർക്കാർ ബയോടെക്‌നോളജിയുടെ (ഡി.ബി.ടി) സ്റ്റാർ കോളേജ് പദ്ധതികളുടെ ഉദ്‌ഘാടനവും നാളെ ഉച്ചയ്ക്ക് 12ന് എസ്.എൻ കോളേജ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. എരിയാ ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ഡി.എസ്.ടി പദ്ധതികൾ മേയർ പ്രസന്ന ഏണസ്റ്റും ഡി.ബി.ടി സ്റ്റാർ പദ്ധതികൾ എം. നൗഷാദ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പാൾ ഡോ. ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ. ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, കോർപ്പറേഷൻ കൗൺസിലർ അഡ്വ. എ.കെ. സവാദ്, വിദ്യാഭ്യാസ സ്‌പെഷ്യൽ ഓഫീസർ ഡോ. ആർ. രവീന്ദ്രൻ, ഐ.ക്യു.എ.സി കോഓർഡിനേറ്റർ ഡോ. എസ്.വി. മനോജ്, എൻ.എ.എ.സി കോഓർഡിനേറ്റർ ഡോ. എസ്. ജയശ്രീ, പി.ടി.എ വൈസ് പ്രസിഡന്റ് പട്ടത്താനം സുനിൽ, സെക്രട്ടറി യു. അധീഷ്‌, ഓഫീസ് സൂപ്രണ്ട് ജി. ഗിരികുമാർ, കോളേജ് യൂണിയൻ ചെയർമാൻ എ. വിഷ്ണു എന്നിവർ സംസാരിക്കും. എരിയാ നോഡൽ ഓഫീസർ ഡോ. ബി.ടി. സുലേഖ സ്വാഗതവും സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. പി. അപർണ നന്ദിയും പറയും.

യു.ജി., പി.ജി., പി.ജി. ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ഉൾപ്പെടെയുള്ള കോളേജിലെ നൂതനമായകോഴ്‌സുകൾ, അത്യാധുനിക ലബോറട്ടറി ഉപകരണങ്ങൾ, തൊഴിലധിഷ്ഠിത കോഴ്‌സുകളും അതിൽ നടത്തിയിട്ടുള്ള ട്രെയിനിംഗുകളും സംരംഭകത്വ വികസന ക്ലബ്ബിന്റെ കീഴിലുള്ള ചോക്ലേ​റ്റ് യൂണി​റ്റ് ഇന്ത്യ ഗവൺമെന്റിന്റെ ഫാക്കൽറ്റി സ്റ്റാർട്ട് അപ്പ് സ്‌കീമിൽ രജിസ്​റ്റർ ചെയ്തിട്ടുള്ള സ്​റ്റാർട്ടപ്പ് കമ്പനി, 9 റിസർച്ച് ഡിപാർട്ടുമെന്റുകളിലായി നടന്നുവരുന്ന നൂതന വിഷയങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള പ്രൊജക്ടുകളും, ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരണങ്ങളുമാണ് എസ്. എൻ. കോളേജിന്റെ ദേശീയ അംഗീകാരത്തിന് കാരണമായതെന്ന് പ്രിൻസിപ്പാൾ ഡോ. ആർ. സുനിൽകുമാർ, എസ്.എൻ. ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, ഐ.ക്യു.എ.സി. കോഓഡിനേറ്റർ ഡോ. എസ്.വി. മനോജ് , അsൽ റാങ്കിംഗ് കോഓഡിനേറ്റർ ഡോ. ബി.ടി. സുലേഖ, ഡി.ബി.ടി സ്റ്റാർ കോഓഡിനേറ്റർ ഡോ. ബി.എസ്. വിനോദ് , പി.ടി.എ. സെക്രട്ടറി യു. അധീശ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.