കൊല്ലം: കൊല്ലം ഈസ്റ്റ് എസ്.ഐ സുരേഷ് കുമാർ, വിശ്വകർമ്മ സഭ മുൻ ഭാരവാഹികളായ ഗോവിന്ദൻ ആചാരി കരിക്കോട്, ബാലകൃഷ്ണൻ ആചാരി ചെറിയേല, ദാമോദരൻ ആചാരി ഇടവട്ടം, രാജീവ് മുട്ടക്കാവ് (എസ്.പി.ഓഫീസ് ) എന്നിവരുടെ നിര്യാണത്തിൽ അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയൻ അനുശോചിച്ചു. വിശ്വകർമ്മജരെ സർക്കാർ അവഗണിക്കുകയാണെന്ന് യോഗം ആരോപിച്ചു. കോർപ്പറേഷനുകളിലും ബോർഡുകളിലും വിശ്വകർമ്മ പ്രാതിനിദ്ധ്യം ഉണ്ടാകണമെന്നും വിശ്വകർമ്മ കമ്മിഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പാക്കണമെന്നും മെഡിക്കൽ സീറ്റ് സംവരണത്തിൽ കൂടുതൽ സാന്നിദ്ധ്യം വിശ്വകർമ്മ വിദ്യാർത്ഥികൾക്ക് വേണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് അഡ്വ.എ.അനിൽ കുമാർ മുളങ്കാടകം അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗം ശിവപ്രസാദ് കടവൂർ, രാഘുനാഥൻ ആചാരി, ജഗദീശൻ, രാജീവ് കരിക്കോട്, നല്ല ശിവൻ കാവനാട്, വിദ്യാധരൻ മതിലിൽ, പനയം കൃഷ്ണൻ കുട്ടി, ബാലചന്ദ്ര കുമാർ കുരീപ്പുഴ, കെ.ശ്രീധരൻ കാഞ്ഞിരക്കോട്, അനിൽ കുമാർ കടവൂർ, പി.അംബിക (മഹിളാ സമാജം) എന്നിവർ സംസാരിച്ചു.

യൂണിയൻ സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ കരിക്കോട് സ്വാഗതവും കുഞ്ഞുകൃഷ്ണൻ പെരുമൺ നന്ദിയും പറഞ്ഞു.