photo
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പുനലൂർ ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഭവനരഹിതരായ വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായ ആദ്യ സ്നേഹവീടിന്റെ കല്ലിടൽ ഡോ.പുനലൂർ സോമരാജൻ നിർവഹിക്കുന്നു

കൊല്ലം: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പുനലൂർ ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഭവനരഹിതരായ വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ചു നൽകുന്നു. സ്നേഹഭവനം എന്ന് പേരിട്ട പദ്ധതിയുടെ ഭാഗമായ ആദ്യ വീടിന്റെ കല്ലിടീൽ ചടങ്ങ് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം പിറവന്തൂർ സോമരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പിറവന്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയൻ, ബിജുലാൽ, ആർ. മെഹജാബ്, സുഷമ, കാർത്തിക ഭാസ്കർ, അശോകൻ, മുഹമ്മദ്, വിജിൻ വർഗീസ്, ലളിതാംബിക എന്നിവർ സംസാരിച്ചു. ലോക്കൽ അസോസിയേഷൻ സെക്രട്ടറി പി. ഷാലി സ്വാഗതവും ട്രഷറർ എൻ.വി. സവിത നന്ദിയും പറഞ്ഞു. പത്തനാപുരം കെ.ആർ.എം.എം ഹൈസ്കൂളിലെ വിദ്യാർത്ഥിനിയ്ക്കായിട്ടാണ് വീട് നിർമ്മിക്കുന്നത്. കടയ്ക്കാമൺ അംബേദ്കർ ഗ്രാമത്തിലെ പെൺകുട്ടിയ്ക്ക് സ്നേഹ ഭവനമൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും. പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ സംഘടന മൂന്ന് വീടുകൾ നിർമ്മിച്ചു നൽകും. സംസ്ഥാനത്ത് ഇരുന്നൂറ് വീടുകളാണ് ആകെ നിർമ്മിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.