 
കൊല്ലം: രാമൻകുളങ്ങര മമത നഗർ റസിഡൻസ് അസോസിയേഷന്റെ 19-ാമത് വാർഷിക സമ്മേളനവും പുതുവത്സരാഘോഷവും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്തു. നഗർ പ്രസിഡന്റ് എസ്.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ബാബുരാജ്,ഡോ.എ.മോഹന കുമാർ, ആർ.രാമചന്ദ്രൻ പിള്ള, ആർ.പ്രസന്നകുമാർ, എം.ബൈജു, എം.അൻവർദീൻ, ജി.രാജേന്ദ്രപ്രസാദ്, പി.നെപ്പോളിയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വാര്യത്ത് മോഹൻ കുമാർ (പ്രസിഡന്റ്), ഡോ.എ.മോഹനകുമാർ (വൈസ് പ്രസിഡന്റ്), ആർ.അനിൽ കുമാർ (സെക്രട്ടറി), കെ.എസ്. മോഹൻലാൽ (ജോയിന്റ് സെക്രട്ടറി), പി.നെപ്പോളിയൻ (ട്രഷറർ) എന്നിവരടങ്ങുന്ന 22 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.