നെടുങ്ങോലം: കോട്ടേക്കുന്ന് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയമഹോത്സവം തന്ത്രി ശിവപ്രസാദ് പള്ളിച്ചലിന്റെ മുഖ്യ കാർമ്മികത്വത്തിൽ 11 മുതൽ 20 വരെ നടക്കും. 11 ന് 8.15 നും 9.15 നും മദ്ധ്യേ തൃക്കൊടിയേറ്റ്. അഞ്ചു മുതൽ ഏഴാം ഉത്സവം വരെ രാവിലെ ആറിന് കാവടി അഭിഷേകം. 18 ന് രാവിലെ 6 മുതൽ തൈപ്പൂയ കവടി അഭിഷേകം, 9 മുതൽ കാവടി ഘോഷയാത്ര വരവ്, രാത്രി 7 ന് കൊടിയിറക്ക്. 19 ന് രാവിലെ 7.30 പൊങ്കാല, 8 ന് ഹിഡുംബൻ ഊട്ട്, 9 ന് സർപ്പബലി. 20 ന് രാവിലെ 11.30 മുതൽ വിശേഷാൽ പൂജയും ദീപാരാധനയും.