 
പോരുവഴി : കഥകളി, നൃത്തം, സംഗീതം, ചിത്രകല തുടങ്ങിയ കലാരൂപങ്ങൾ പഠിപ്പിക്കുന്നതിനും കലാസാഹിത്യ പ്രവർത്തനത്തിനും വേണ്ടിയുള്ള ശാസ്‌താംകോട്ട മുതുപിലാക്കാട് കലാസാരഥി സെന്റർ ഫോർ പെർഫോമിംഗ് മ്യൂസിക് ആൻഡ് കൾച്ചറൽ ആർട്സിന്റെ ഉദ്ഘാടനം കൊല്ലം ജില്ലാ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജിയും നർത്തകിയുമായ സുനിതാ വിമൽ നിർവ്വഹിച്ചു. അവാർഡ് വിളംബരവും പുരസ്കാര വിതരണവും ആദരിക്കലും കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. ക്യാൻസർ രോഗികളെ സഹായിക്കുന്നതിന് വേണ്ടിയുള്ള സ്നേഹ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം ഡോ. പി.കെ. ഗോപൻ നിർവഹിച്ചു. ഡോ. സി. ഉണ്ണിക്കൃഷ്ണൻ, രാമാനുജൻ തമ്പി, ഇഞ്ചക്കാട് ബാലചന്ദ്രൻ, ഗോപൻ കൽഹാരം, കലാസാരഥി ഡയറക്ടർ കെ. ഹരികുമാർ, ഫാദർ കെ.ടി. വർഗീസ്, കെ.ജി. ശശിധരൻ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ബാല്യ പുരസ്കാരങ്ങൾ നേടിയ ടി.എസ്. സൂരജ് ചെണ്ടമേളവും സൻജുക്ത ജയകുമാർ വയലിനും സോളോയും കലാമണ്ഡലം മേഘയുടെ നേതൃത്വത്തിൽ നൃത്തസന്ധ്യയും ഗാനമേളയും നടത്തി.