v

കൊല്ലം: സമഗ്ര ശിക്ഷാ കേരളം ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ പരിധിയിലുള്ള സർക്കാർ സ്‌കൂളുകളിലെ 7 മുതൽ 12 വരെ ക്ലാസുകളിലെ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം ആരംഭിച്ചു. പെൺകുട്ടികളുടെ സുരക്ഷയ്ക്കും മാനസിക, ശാരീരിക ഉന്നമനത്തിനുമായി നടത്തുന്ന കരാട്ടേ ക്ളാസുകൾ ഇരവിപുരം ഗവ. വി.എച്ച്.എസ്.എസിലും കൊല്ലം വെസ്റ്റ് ഗവ. എച്ച്.എസ്.എസിലുമാണ് ആരംഭിച്ചത്. മറ്റുള്ള സ്‌കൂളുകളിൽ നാളെ മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ അറിയിച്ചു. ജില്ലാ സ്പോർട്സ് കൗൺസിലിലെ പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്.