 
ഓടനാവട്ടം: ജമ്മു കാശ്മീരിലെ പൂഞ്ചിൽ 2021ഒക്ടോബർ 11ന് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികൻ ഓടനാവട്ടം കുടവട്ടൂർ ശിൽപാലയത്തിൽ വൈശാഖിന് (24) ജന്മനാട്ടിൽ സ്മൃതിമണ്ഡപം സ്ഥാപിച്ചു.
അക്കു സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കുടവട്ടൂർ ചപ്പാത്തുമുക്കിൽ മണ്ഡപം നിർമ്മിച്ചത്. വൈശാഖിന്റ പിതാവ് ഹരികുമാർ മണ്ഡപത്തിന്റെ അനാച്ഛാദനം നിർവഹിച്ചു. വെളിയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി, കൂട്ടായ്മ കൺവീനർ വിഷ്ണുലാൽ, കുടവട്ടൂർ ബൈജു, ശ്രീലാൽ, വൈശാഖ്, കരയോഗം പ്രസിഡന്റ് ബാലകൃഷ്ണപിള്ള, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.