കൊല്ലം: ഞാങ്കടവ് കുടിവെളള പദ്ധതിക്കായി റോഡ് കുഴിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനിടെ കേബിളുകൾ മുറിഞ്ഞതോടെ നെറ്റ്, ടെലിഫോൺ കണക്ഷനുകൾ നിശ്ചലമായി. അയത്തിൽ മുതൽ പുളിയത്ത് മുക്ക് വരെ റോഡ് ഗതാഗതം തടഞ്ഞ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനിടെയാണ് കേബിളുകൾ മുറിഞ്ഞത്. ഓൺലൈൻ ക്ളാസിൽ പങ്കെടുത്തിരുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും നെറ്റ് ഉപയോഗിക്കുന്ന മറ്റുളളവരും ബുദ്ധിമുട്ടിലായി. പ്രദേശത്തെ ഓഫീസ് പ്രവർത്തനങ്ങളും അവതാളത്തിലായി. രാത്രി വൈകിയും തകരാർ പരിഹരിച്ചിട്ടില്ല. യാതൊരു മുന്നറിപ്പും നൽകാതെയാണ് കേബിളുകൾ മുറിച്ചതെന്നാണ് നാട്ടുകാരുടെ ആക്ഷട്ടപം. വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലാതെയായിരുന്നു തൊഴിലാളികൾ കുഴിയെടുക്കൽ ജോലി നടത്തിയത്. മുന്നറിയിപ്പ് നൽകുന്നതിലും വീഴ്ചയുണ്ടായി.