1-
പതിനേഴിലധികം സംസ്ഥാനങ്ങളിലൂടെ സൈക്കിൾ യാത്ര നടത്തി ലഡാക്കിലെത്തി തിരികെയെത്തിയ നിതിൻരാജിന് ആർഡൻ റൈഡേഴ്‌സ് ക്ലബ്ബ് (എ.ആർ.സി) നൽകിയ സ്വീകരണം

കൊല്ലം: പതിനേഴിലധികം സംസ്ഥാനങ്ങളിലൂടെ സൈക്കിൾ യാത്ര നടത്തി ലഡാക്കിലെത്തിയ ശേഷം തിരികെ നാട്ടിലെത്തിയ യുവാവിന് ആർഡൻ റൈഡേഴ്‌സ് ക്ലബ്ബ് (എ.ആർ.സി) സ്വീകരണം നൽകി. സെപ്തംബർ ഒന്നിനാണ് ഇലകമൺ സ്വദേശിയായ നിതിൻരാജ് യാത്രതുടങ്ങിയത്. 132 ദിവസമെടുത്താണ് ഇയാൾ തിരികെയെത്തിയത്. പാരിപ്പള്ളിയിൽ നടന്ന എ.ആർ.സിയുടെ രണ്ടാം വാർഷിക പരിപാടിയുടെ ഭാഗമായി സർട്ടിഫിക്കറ്റും ഉപഹാരവും നൽകി. പ്രസിഡന്റ് ജാബിർ, ജില്ലാ കോ ഓർഡിനേറ്റർ റാഫി, അംഗങ്ങളായ കിരൺ, വിഷ്ണു, അമൽ, എം.എസ്. അമൽ എന്നിവർ പങ്കെടുത്തു.