കൊട്ടാരക്കര: 2021ൽ സാഹിത്യ അവാർഡുകൾ ലഭിച്ച സംസ്കാരയിലെ പ്രതിഭകളെ ചെയർമാൻ ഡോ. പി.എൻ. ഗംഗാധരൻനായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അനുമോദിച്ചു. ഗൂഗിൾ മീറ്റിലൂടെ ചേർന്ന കൂട്ടായ്മയിൽ സ്ത്രീയുടെ എഴുത്തു ജീവിതം മലയാളത്തിന് എന്ന വിഷയത്തിൽ ഡോ. ആശാ നജീബ് പ്രഭാഷണം നടത്തി. വിവിധ സാഹിത്യ അവാർഡു ജേതാക്കളായ എം.പി. വിശ്വനാഥൻ, ജി. വിക്രമൻപിള്ള, ഡോ. ബി. ഉഷാകുമാരി, രാജൻ താന്നിക്കൽ, വീണ പി. നായർ, ലതികാ വിജയകുമാർ, ഷക്കീല അസീസ്, അനൂപ് അന്നൂർ എന്നിവരെ സെക്രട്ടറി ജി. കലാധരൻ പരിചയപ്പെടുത്തി. ആദരവ് ഏറ്റുവാങ്ങിയവർ മറുപടി പ്രസംഗം നടത്തി. ഡോ. എസ്. മുരളീധരൻനായർ, മുട്ടറ ഉദയഭാനു, ഡെപ്യൂട്ടി കളക്ടർ അനിൽകുമാർ, കനകലത, ടി. രാമചന്ദ്രൻ, റീന സജി, ജലജകുമാരി, ടി.വി. സുധർമ്മ, തുളസീധരൻപിള്ള, പ്രഭാകരൻപിള്ള എന്നിവർ ചർച്ചയിൽ പങ്കെടുത്തു.