 
പുനലൂർ: അച്ചൻകോവിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാകിരണം പദ്ധതിക്ക് തുടക്കംക്കുറിച്ചു. പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട 42 വിദ്യാർത്ഥികൾക്ക് ഒന്നാം ഘട്ടത്തിൽ 42 ലാപ്ടോപ്പുകൾ നൽകിയാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിൽ നിന്ന് പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് അനുവദിച്ച നോട്ടു ബുക്കുകളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ. അനിൽകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം സാനു ധർമ്മരാജ്, മുൻ ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് അച്ചൻകോവിൽ സുരേഷ് ബാബു, സ്കൂൾ പ്രിൻസിപ്പാൾ ഡി.എസ്. മനു, പ്രഥമാദ്ധ്യാപകൻ എസ്. സുജിത്ത്, ജീബമോൻ, രാംദാസ്, അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.