inauguration
കേരളാ കോൺഗ്രസിൽ അൻപതു വർഷം പിന്നിട്ട കേരളാ കോൺസ് (എം) കൊല്ലം ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രനെ അനുമോദിക്കുന്ന ചടങ്ങ് സംസ്ഥാന ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു

പടിഞ്ഞാറേകല്ലട : പാർട്ടിയുടെ പ്രതിസന്ധിഘട്ടത്തിൽ കേരളാ കോൺഗ്രസിനെ (എം) തള്ളിക്കളഞ്ഞവരും അധിക്ഷേപിച്ചവരും ഇപ്പോൾ പാർട്ടിയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുകയാണെന്നും എന്നാൽ പാർട്ടി നിലകൊള്ളുന്നത് അങ്ങനെയുള്ളവർക്ക് ഒപ്പമല്ലെന്നും ജോസ് കെ. മാണി എം.പി പറഞ്ഞു. കേരളാ കോൺഗ്രസിൽ അൻപതു വർഷം പിന്നിട്ട കേരളാ കോൺസ് (എം) കൊല്ലം ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രനെ അനുമോദിക്കുന്ന ചടങ്ങ് കാരാളിമുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുത്ത് ഫ്രണ്ട് (എം) കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഷഫീഖ് തെങ്ങുംവിള അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ തോമസ് ചാഴിക്കാടൻ എം.പി, എം.എൽ.എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ , കോവൂർ കുഞ്ഞുമോൻ, കാപ്പക്സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള, ഫാമിംഗ് കോർ. ചെയർമാൻ കെ. ശിവശങ്കരൻ നായർ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, റോണി മാത്യു, സ്റ്റീഫൻ ജോർജ്, ചെറിയാൻ പോളച്ചിറക്കൽ, ബന്നി കക്കാട്, ഉഷാലയം ശിവരാജൻ, ജിജോ ജോസഫ്, ഷിജോ ജോർജ്ജ്, ഇഞ്ചക്കാട് രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി. ഉണ്ണികൃഷ്ണൻ, അൻസർ ഷാഫി തുടങ്ങിയവർ പ്രസംഗിച്ചു. വഴുതാനത്ത് ബാലചന്ദ്രൻ മറുപടി പ്രസംഗം നടത്തി.