bariked-
മേൽപ്പാലത്തിന്റെ നിർമ്മാണം നടക്കുന്ന സ്ഥലത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നു

തൊടിയൂർ: കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ മാളിയേക്കൽ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയിൽ റോഡു യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബാരിക്കേഡുകൾ സ്ഥാപിച്ചു.

പൈലിംഗ് കഴിഞ്ഞ സ്ഥലത്ത് തുടർന്നുള്ള പണികൾ നടത്തുന്നതിനായി ആഴത്തിൽ കുഴികൾ നിർമ്മിച്ചിരുന്നു. ഇതിന് സമീപത്ത് കൂടി കാറുകളും ഇരുചക്രവാഹങ്ങളും മറ്റും നിരന്തരം കടന്നു പോകുന്നുണ്ട്. എന്നാൽ രാത്രി സമയത്ത് ഇതുവഴി സഞ്ചരിക്കുന്നവർക്ക് പാതയുടെ അരികിലുള്ള കുഴികൾ കൃത്യമായി തിരിച്ചറിയാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ല. അപകട സാദ്ധ്യത നിലനിൽക്കുന്ന കാര്യം ചൂണ്ടിക്കാട്ടി ഞായറാഴ്ച കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് ഇവിടെ ആവശ്യമായ ഇടങ്ങളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിക്കുകയും രാത്രിയിലും അപകടസൂചന നൽകുന്ന ബോർഡുകൾ വയ്ക്കുകയും ചെയ്തു. മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ നടന്നുവരുകയാണ്.