 
പടിഞ്ഞാറേ കല്ലട: പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ 60 വയസുകഴിഞ്ഞവർക്കും ആരോഗ്യപ്രവർത്തകർക്കുമുള്ള മൂന്നാം ഡോസ് ബൂസ്റ്റർ വാക്സിൻ വിതരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമതി അദ്ധ്യക്ഷൻ കെ. സുധീർ ആശംസകൾ നേർന്നു. മെഡിക്കൽ ഓഫീസർ ഡോ. അമൃത് വിഷ്ണു സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ മന്നൻപിള്ള നന്ദിയും പറഞ്ഞു.