 
കരുനാഗപ്പള്ളി: എ.ഐ.എസ്.എഫ് ചവറ മണ്ഡലം സമ്മേളനം ജയപ്രകാശ് നഗറിൽ (വലിയം ബി.എഡ് കോളേജ്) നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിപിൻ എബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്തു. അഖിൽ അരവിന്ദ്, അഞ്ജിത എന്നിവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി അർജ്ജുൻ മഠത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അനന്ദു എസ്. പോച്ചയിൽ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഐ. ഷിഹാബ്, ജില്ല കൗൺസിൽ അംഗം എസ്. വത്സലകുമാരി, മണ്ഡലം സെക്രട്ടറി പി.ബി. രാജു, അസി. സെക്രട്ടറി അനിൽ പുത്തേഴം, സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. ജ്യോതിഷ്, അഡ്വ. ഷാജി എസ്. പള്ളിപ്പാടൻ, അഡ്വ. പി.ബി. ശിവൻ, എ.ഐ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗം രാജേഷ് ചിറ്റൂർ, സെക്രട്ടറി ജിതിൻ ബാബു, പ്രസിഡന്റ് വിഷ്ണു വേണുഗോപാൽ എന്നിവർ സംസാരിച്ചു. ജഗൻ രാജ് (പ്രസിഡന്റ്), ആദർശ് അനിൽ, വീണാ വിശ്വംഭരൻ (വൈസ് പ്രസിഡന്റുമാർ), ആദർശ് ചിറ്റൂർ (സെക്രട്ടറി) ,അഞ്ജിത, അക്ഷയ് മോഹൻ ( ജോയിന്റ് സെക്രട്ടറിമാർ), അമൽ സത്യശീലൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.