കരുനാഗപ്പള്ളി: : കർഷക കോൺഗ്രസ് സംസ്ഥാനകമ്മിറ്റി യോഗം നാളെ രാവിലെ 10 ന് കൊല്ലം ഡി.സി.സി ആഫീസിൽ കൂടും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ യോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ലാലൽ വർഗീസ് കൽപകവാടി അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, കർഷക കോൺഗ്രസ് സംസ്ഥാനകമ്മിറ്റി ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് സംസ്ഥാനകമ്മിറ്റി മീഡിയാ കൺവീനർ മുമ്പത്ത് ഷിഹാബ് അറിയിച്ചു.