 
പാരിപ്പള്ളി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് മേൽപ്പാലം നിർമ്മിക്കുമ്പോൾ പാരിപ്പള്ളിയെ കീറിമുറിക്കരുതെന്ന് ആവശ്യപ്പെട്ട് ജനകീയകൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. എസ്.എൻ.ഡി.പി, എൻ.എസ്.എസ്, റസിഡന്റ്സ് അസോസിയേഷൻ, ഗ്രന്ഥശാല, ക്ലബുകൾ തുടങ്ങി 54 സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് നടന്ന ധർണ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി ദേവരാജൻ ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജി. രാജൻകുറുപ്പ്, ഗോപകുമാർ, ബിജുപാരിപ്പള്ളി, സിമ്മിലാൽ, ശാന്തികുമാർ, പൂവത്തൂർ വിക്രമൻ, ബാബു പാക്കനാർ, മധു തുടങ്ങിയവർ സംസാരിച്ചു.