 
കരുനാഗപ്പള്ളി: എൻജിനിയറിംഗ് കോളേജ് യൂണിയനുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി ഗവ. ഐ.എച്ച്.ആർ.ഡി കോളേജിൽ എസ്.എഫ്.ഐയ്ക്ക് സമ്പൂർണ വിജയം. തിരഞ്ഞെടുപ്പ് നടന്ന 10 സീറ്റുകളിൽ 10ലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വിജയം കരസ്ഥമാക്കി. .അഭിനവ് (ചെയർമാൻ), ആദിത്യൻ (ജനറൽ സെക്രട്ടറി), റനിയ (വൈസ് ചെയർപേഴ്സൺ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിജയിച്ച വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനം നടത്തി. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എസ്. സന്ദീപ് ലാൽ, ഏരിയാ പ്രസിഡന്റ് മുസാഫിർ, സെക്രട്ടറി അമൽ സുരേഷ് എന്നിവർ നേതൃത്വം നൽകി.